ഇറാനിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണ ചുമതലയുള്ള ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) നേവി കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി ഇസ്രായേൽ
ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തില്‍ നടന്ന ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാർത്ത ശരിയെങ്കില്‍ നാല് ആഴ്ചയായി തുടരുന്ന യുദ്ധത്തിനിടയില്‍ ഇറാൻ സൈനിക നേതൃത്വത്തിന് ഏറ്റവുമൊടുവില്‍ ലഭിച്ച വൻ തിരിച്ചടിയാകും ഇത്.
ലോകത്തെ എണ്ണ, വാതക വിതരണത്തില്‍ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് തങ്‌സിരി.
പേർഷ്യൻ ഗള്‍ഫിലെ ഇറാന്റെ നാവിക പ്രവർത്തനങ്ങളില്‍ ഇദ്ദേഹത്തിന്റെ വിയോഗം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ്വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സംഭവത്തില്‍ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്റാഈല്‍ പ്രതിരോധ സേനയും (ഐ ഡി എഫ്) ആക്രമണത്തെക്കുറിച്ച് പരസ്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.








+ There are no comments
Add yours