മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷണമൊത്ത ആര്‍എസ്‌എസ് ഏജന്റാണെന്ന് വി.ഡി സതീശൻ …

Estimated read time 1 min read

മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷണമൊത്ത ആര്‍എസ്‌എസ് ഏജന്റാണെന്ന് വി.ഡി സതീശൻ .

ആര്‍എസ്‌എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ നിരന്തരമുള്ള പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും സതീശൻ.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സതീശൻ്റെ മറുപടി.

1977ല്‍ ആര്‍എസ്‌എസിന്റെ പിന്തുണയില്‍ മത്സരിച്ച്‌ നിയമസഭയില്‍ എത്തിയ എംഎല്‍എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല. അന്ന് ഉദുമയിലെ സിപിഎം- ആര്‍എസ്‌എസ് സംയുക്ത സ്ഥാനാര്‍ഥിയായിരുന്നില്ലേ ആര്‍എസ്‌എസ് നേതാവ് കെ.ജി മാരാര്‍ എന്നും ചോദ്യം.
കെ.ജി മാരാര്‍ ഇഎംഎസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്.

പാലക്കാട് മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോയെന്നും സതീശൻ.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍എസ്‌എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്.

അതിന് എന്ത് മറുപടി പറയാനുണ്ടെന്നും ആ സഖ്യത്തിന്റെ കാരണഭൂതന്‍ പിണറായി വിജയനാണെന്നും വി.ഡി സതീശൻ പറഞ്ഞു.

+ There are no comments

Add yours