ശവ്വാല്‍ മാസപ്പിറവി കണ്ടു. കാപ്പാട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലിലൂല്‍ ബുഖാരി തുടങ്ങിയവര്‍ അറിയിച്ചു. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.
അതേസമയം സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി നാളത്തെ ചെറിയ പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഖത്തറിലും ബഹ്റൈനിലും ഇത്തവണ തുറസായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകളും പ്രാര്‍ത്ഥനകളും ഉണ്ടാകില്ല. ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് തിരുമാനം.
വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈദ് ഗാഹുകള്‍ക്ക് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളികള്‍ക്കുള്ളില്‍ മാത്രമായിരിക്കും നാളെ ഈദ് നമസ്‌കാരം ഉണ്ടാവുകയെന്നും വിശ്വാസികള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും യുഎഇ മതകാര്യ മന്ത്രാലയം അറിയിച്ചു.










+ There are no comments
Add yours