കരുത്തരെ അട്ടിമറിച്ച് 11 വനിതകൾ നിയമസഭയിലേക്ക്; ഒൻപത് പേർ യുഡിഎഫിൽ നിന്ന്…

Estimated read time 0 min read

വനിത വോട്ടർമാരുടെ എണ്ണം കൂടിയിട്ടും ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജയിച്ചുകയറിയത് 11 വനിതകൾ. ഇവരിൽ ഒമ്പതുപേർ യു.ഡി.എഫും രണ്ടുപേർ എൽ.ഡി.എഫുമാണ്. 2001ൽ യു.ഡി.എഫിൽനിന്ന് ഏഴുപേരുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ ആ റെക്കോർഡ് തകർത്ത് 9 വനിതകൾ വിജയിച്ചിരിക്കുന്നത്.

എൽ.ഡി.എഫിൽ ആറ്റിങ്ങലിൽ ജയിച്ച സി.പി.എമ്മിലെ ഒ.എസ്. അംബികയും നാട്ടികയിൽ ജയിച്ച സി.പി.ഐയുടെ ഗീത ഗോപിയും വിജയം ആവർത്തിക്കുകയായിരുന്നു. യു.ഡി.എഫിൽ ജയിച്ച വനിതകളിൽ ഏഴുപേരും കോൺഗ്രസിൽനിന്നാണ്. ഉമ തോമസിന്റേത് (തൃക്കാക്കര) തുടർവിജയമാണ്. വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), കെ.എ. തുളസി (കോങ്ങാട്), ഉഷ വിജയൻ (മാനന്തവാടി), ബിന്ദു കൃഷ്ണ (കൊല്ലം), രമ്യ ഹരിദാസ് (ചിറയിൻകീഴ്) എന്നിവർ കന്നിക്കാരാണ്. ഒരിടവേളക്ക് ശേഷമാണ് അരൂരിൽനിന്ന് ഷാനിമോൾ ഉസ്മാൻ ജയിക്കുന്നത്.

+ There are no comments

Add yours