ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

Estimated read time 0 min read

ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്‍ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായരെ ട്വന്റി20 പാര്‍ട്ടി പ്രഖ്യാപിച്ചു.

25 വയസ് പ്രായമുള്ള ആതിര എന്‍ഡിഎ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.

കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടര വര്‍ഷം മാന്നാനം കെ.ഇ.സ്‌കൂളില്‍ അദ്ധ്യാപികയുമാരുന്നു.

+ There are no comments

Add yours