തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി.

Estimated read time 0 min read

തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. എറണാകുളം സ്വദേശികളായ യുവാക്കളാണ് കന്റോൺമെന്റ് ഗേറ്റ് വഴി വാഹനവുമായി അകത്തേക്ക് കടക്കാൻ ശ്രമിച്ചത്.

സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. എറണാകുളത്ത് നിന്നുള്ള യുവാക്കൾ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.

+ There are no comments

Add yours