പറവൂർ മണ്ഡലത്തില്‍ വി.ഡി.സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ.ടി.ടൈസണ്‍ മാസ്റ്റർ മത്സരിക്കും.
നിലവില്‍ കൈപ്പമംഗലം എംഎല്‍എയായ ടൈസണ്‍ മാസ്റ്റർ ഇവിടെ രണ്ട് ടേം പൂർത്തിയാക്കി.
ഈ സാഹചര്യത്തിലാണ് അദ്ദേഹം പറവൂരിലേക്ക് മാറുന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസണ്‍ മാസ്റ്ററെ സ്ഥാനാർഥിയാക്കാൻ ധാരണയായത്. സതീശനെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ആവശ്യം ഉയർന്നിരുന്നു.
സതീശൻ തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എം.ടി.നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകള്‍ക്കായിരുന്നു സതീശന്റെ വിജയം.






+ There are no comments
Add yours