വയനാട് ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനില്‍ക്കാൻ ആവശ്യപ്പെട്ടത് വിവാദമായ സാഹചര്യത്തില്‍, മമ്മൂട്ടി റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു.
തന്നെ വ്യക്തിപരമായി അപമാനിക്കാൻ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്ന് മമ്മൂട്ടി വിശദീകരിച്ചതായി റഫീഖ് പറഞ്ഞു.
മമ്മൂട്ടി രണ്ടുതവണ ഫോണിലും പിന്നീട് വീഡിയോ കോളിലൂടെയും റഫീഖുമായി സംസാരിച്ചു. താനൊരു സ്വകാര്യ സന്ദർശനത്തിന് വന്നതാണെന്നും കൂടെ പാർട്ടി നേതാക്കള്‍ നടക്കുന്നത് തെറ്റായ സന്ദേശം നല്‍കിയേക്കാമെന്ന ആശങ്കയാണ് പങ്കുവെച്ചതെന്നും മമ്മൂട്ടി വ്യക്തമാക്കി.
“നിങ്ങള്‍ എപ്പോഴും എന്റെ കൂടെ നടന്നാല്‍ ഞാൻ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കില്ലേ” എന്നായിരുന്നു സന്ദർശനത്തിനിടെ മമ്മൂട്ടി റഫീഖിനോട് ചോദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയിരുന്നു.
മമ്മൂട്ടി തന്നോട് പറഞ്ഞത് വ്യക്തിപരമായ ആശങ്ക മാത്രമാണെന്നും അത് വിവാദമാക്കേണ്ടതില്ലെന്നും റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമങ്ങളും ചില സൈബർ കേന്ദ്രങ്ങളുമാണ് ഈ വിഷയത്തെ വഷളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.





+ There are no comments
Add yours