ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബി ജെ പി സ്ഥാനാർത്ഥി…

Estimated read time 0 min read

ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബി ജെ പി സ്ഥാനാർത്ഥി.

നിയമസഭ തെരഞ്ഞെടുപ്പിൽ ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബി ജെ പി സ്ഥാനാർത്ഥിയാകും. ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ബി ജെ പി ഔദ്യോ​ഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം ആരംഭിക്കും.

നേമത്ത് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരിൽ പത്മജ വേണുഗോപാലും സ്ഥാനാർത്ഥികളാകും.

ബി ജെ പി യുടെ കേരളത്തിലെ എപ്ലസ് മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂര്‍ക്കാവ്. വളരെ ശക്തമായ ത്രികോണപ്പോര് വട്ടിയൂര്‍ക്കാവിൽ പ്രതീക്ഷിക്കാമെന്ന സൂചനകളാണ് നേതൃത്വത്തിൽ നിന്നും പുറത്തു വരുന്നത്.

+ There are no comments

Add yours