കെ എസ് ആർ ടി സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബസ് സ്റ്റേഷനുകൾ പണിത കാലഘട്ടമാണിത് – മന്ത്രി കെ ബി ഗണേഷ് കുമാർ…

Estimated read time 1 min read

കെ എസ് ആർ ടി സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബസ് സ്റ്റേഷനുകൾ പണിത കാലഘട്ടമാണിത് – മന്ത്രി കെ ബി ഗണേഷ് കുമാർ.

നവീകരിച്ച എറണാകുളം കെ എസ് ആർ ടി സി ഡിപ്പോയുടെ ഉദ്ഘാടനവും എറണാകുളം കാരയ്ക്കാമുറിയിൽ നിർമ്മിക്കുന്ന പുതിയ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം .

കെ എസ് ആർ ടി സിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം 15 ഓടെ ഓടിത്തുടങ്ങും.
ടിക്കറ്റ് റിസർവ് ചെയ്യുന്നതിനോടൊപ്പം ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യം, മികച്ച ടോയ്‌ലറ്റ് സൗകര്യം, ബസ് ഹോസ്റ്റസ് സൗകര്യം എന്നിവയോടെയാണ് ബിസിനസ് ക്ലാസ് ബസ്സുകൾ സർവീസ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസുകൾ ഉണ്ടായിരിക്കും. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് നാലു മണിക്കൂറിനുള്ളിൽ എത്തുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് ബജറ്റ് ടൂറിസം ആരംഭിക്കും.

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബജറ്റ് ടൂറിസവും റിസോർട്ടുകളിൽ താമസം ഒരുക്കുന്ന റിസോർട്ട് ബജറ്റ് ടൂറിസവും ആരംഭിക്കും.
ടി ജെ വിനോദ് എം എൽ എയുടെ ആസ്തി വികസന ഫണ്ടും, ബി പി സി എലിന്റെയും ജിയോജിത്തിന്റെയും സി എസ് ആർ ഫണ്ടും ഉപയോഗിച്ചാണ് എറണാകുളം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻ്റ് നവീകരിച്ചത്.

+ There are no comments

Add yours