ഇരുപത്തിമൂന്നാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും.

Estimated read time 1 min read

ഇരുപത്തിമൂന്നാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും.

ദ്വിദിന സന്ദർശനത്തോട് അനുബന്ധിച്ച്‌ രാഷ്‌ട്രതലസ്ഥാനത്ത് അതീവ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റഷ്യയുടെ പ്രസിഡൻഷ്യല്‍ സെക്യൂരിറ്റി സർവീസിനൊപ്പം എൻ‌എസ്‌ജി കമാൻഡോകളും ചേർന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നത്. തീവ്രപരിശീലനം ലഭിച്ച 50ല്‍ അധികം റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനകം ഡല്‍ഹിയില്‍ എത്തിച്ചേർന്നിട്ടുണ്ട്. വ്ലാഡിമിർ പുടിൻ സന്ദർശനം നിശ്ചയിച്ച എല്ലാ ഇടങ്ങളിലും പരിശോധനകള്‍ പൂർത്തിയായി. പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, രാഷ്‌ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് രാഷ്‌ട്രപതി ഭവനില്‍ വിരുന്നൊരുക്കും.

റഷ്യൻ പ്രസിഡൻ്റ് വിമാനമിറങ്ങുന്നതോടെ സജീവമാകുന്ന ഈ സുരക്ഷാ വലയത്തില്‍, ഇരു രാജ്യങ്ങളിലെയും ഉന്നത സുരക്ഷാ സേനകളാണ് ചുമതലകള്‍ പങ്കിടുന്നത്. റഷ്യയില്‍ നിന്നുള്ള നാല് ഡസനിലധികം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനോടകം തന്നെ ഡല്‍ഹിയിലെത്തി സുരക്ഷാ പരിശോധനകള്‍ ആരംഭിച്ചു കഴിഞ്ഞു. എൻ.എസ്.ജി.യും ഡല്‍ഹി പോലീസും ചേർന്നാണ് സുരക്ഷാ തലങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതേസമയം, റഷ്യൻ പ്രസിഡൻഷ്യല്‍ സെക്യൂരിറ്റി സർവീസ് ആണ് അകത്തെ പാളികളുടെ ചുമതല വഹിക്കുക.

+ There are no comments

Add yours