പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം സാമൂഹിക മാധ്യമങ്ങളില്‍ പടർന്നതോടെ പാകിസ്താനില്‍ പ്രക്ഷോഭം.

Estimated read time 0 min read

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം സാമൂഹിക മാധ്യമങ്ങളില്‍ പടർന്നതോടെ പാകിസ്താനില്‍ പ്രക്ഷോഭം.

ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. “ഇമ്രാൻ ഖാൻ മരിച്ചു” എന്ന തരത്തിലുള്ള പോസ്റ്റുകള്‍ എക്സിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമാകുകയാണ്. ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല.

റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തടവില്‍ കഴിയുന്ന ഇമ്രാനെ കാണാൻ അനുവദിക്കാത്തതും സഹോദരിമാർ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ ആവശ്യം നിരസിച്ചതുമാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്. ഇമ്രാൻ ഖാനെ കാണാൻ ശ്രമിച്ചതിനാണ് അദ്ദേഹത്തിന്റെ സഹോദരിമാരായ നൂറിൻ നിയാസി, അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ എന്നിവരെ അദിയാല ജയിലിന് പുറത്ത് വെച്ച്‌ പോലീസ് തടഞ്ഞുവെന്ന് പാകിസ്താൻ തെഹ്രിക് ഇ ഇൻസാഫ് (പിടിഐ) അംഗങ്ങള്‍ ആരോപിച്ചു.

+ There are no comments

Add yours