അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ അപരാജിതരായി അർജൻ്റീന; ജോർദാൻ്റെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അർജന്റീനക്ക് മിന്നും വിജയം
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഒൻപതു പോയിന്റുമായി അർജന്റീന ഇനി നോക്കൗട്ടിലേക്ക് ഇടം നേടിയത്.
നോക്കൗട്ടിൽ കാബോ വെർദയാണ് അർജന്റീനയുടെ എതിരാളികൾ.
ജിയോവാനി ലോ സെൽസോ (19–ാം മിനിറ്റ്), ലൗറ്റാരോ മാർട്ടിനെസസ് (31–ാം മിനിറ്റ്), ലയണൽ മെസ്സി (81–ാ മിനിറ്റ്) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.
60–ാം മിനിറ്റിലാണ് ലയണൽ മെസ്സി കളത്തിലിറങ്ങിയ മെസ്സി 81–ാം മിനിറ്റിൽ നേടിയ ഗോളോടെ ഈ ലോകകപ്പിൽ നേട്ടം ആറായി.
ആദ്യ പകുതിയിൽ രണ്ടു ഗോളുകളാണ് അർജന്റീന നേടിയത്. അർജന്റീനയ്ക്ക് അനുകൂലമായ ഫ്രീകിക്കും, പെനൽറ്റിയുമാണ് ടീമിന് ജോർദാൻ വല കുലുക്കിയത്.
31-ാം മിനിറ്റിൽ ജോര്‍ദാന്റെ അല്‍ റഷ്ദാന്‍ ബോക്‌സിനകത്തുവച്ച് അര്‍ജന്റീന താരം സെനെസിയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലൗറ്റാരോ മാർട്ടിനെസ് അർജൻ്റീനയുടെ വലയിലെത്തിക്കുകയായിരുന്നു.







+ There are no comments
Add yours