പിഎസ്‍സിയിലും അട്ടിമറി, 100ൽ 58 മാർക്കിന്‍റെ ഉത്തരം പരിശോധിച്ചില്ല, ഒന്നാം റാങ്ക് ഇടത് അനുകൂല സംഘടന അംഗത്തിന്…

Estimated read time 0 min read

തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ പരീക്ഷാ മൂല്യനിർണയത്തിൽ വൻ ക്രമക്കേട്. ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിലാണ് അട്ടിമറി ശ്രമമെന്ന സംശയം. അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയരുന്നത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചില്ല. ഉത്തര കടലാസിന്റെ പകർപ്പ് പരിശോധനയിലാണ് മാർക്ക് നൽകിയില്ലെന്നു കണ്ടത്. പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗം നിയമന ശുപാർശയും നൽകി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ അംഗമാണെന്ന് പരീക്ഷ എഴുതിയ മറ്റുള്ള ഉദ്യഗാർത്ഥികൾ ആരോപിച്ചു.

+ There are no comments

Add yours