മൂവാറ്റുപുഴയിലെ കൂട്ടമരണം; കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി…

Estimated read time 0 min read

മൂവാറ്റുപുഴയാറിൽ ചാടി മരിച്ച കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കോതമംഗലം സ്വദേശി നാരായണൻ്റെയും വിജിയുടെയും മൂത്ത മകൾ ആറുവയസുകാരി ഹന്ന മോളുടെ മൃതദേഹമാണ് പിറവം ഐ.എൻ.റ്റി.യു.സി കടവിന് സമീപം ഇന്ന് രാവിലെ കണ്ടെത്തിയത്. ഇതോടെ കുടുംബത്തിലെ എല്ലാവരുടേയും മൃതദേഹങ്ങൾ കണ്ടെത്തി വെള്ളിയാഴ്ച വൈകിട്ട് വിജിയുടേയും രണ്ടു വയസുകാരനായ മകൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നു ഇന്നലെ ഉച്ചയോടെ നാരായണൻ്റെ മൃതദേഹവും കണ്ടെത്തിയിരുന്നു.
കുടുംബം ആത്മഹത്യ ചെയ്യും മുമ്പ് പിറവം പള്ളിയിലെത്തിയിരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

+ There are no comments

Add yours