തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയിൽ നിന്നും കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി. യുവതിയുടെ സഹോദരനാണ് ക്വാറിയിൽ കവർ ഉപേക്ഷിച്ചത്. എന്നാൽ കവറിൽ കുട്ടി ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് സഹോദരൻ പറഞ്ഞത്. കുഞ്ഞിനെ ഉപേക്ഷിച്ചതിൽ ചേലക്കര ആറ്റൂർ സ്വദേശിനിക്കെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു.



+ There are no comments
Add yours