ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ്
മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയോട് കൊടുംക്രൂരത. ഭർത്താവ് യുവതിയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയൂരിലാണ് സംഭവം. ദേഹത്ത് സാത്താൻ കൂടിയെന്നാരോപിച്ച് മന്ത്രവാദത്തിനായി ഭർത്താവ് സജീർ ഭാര്യ റജിലയോട് മുന്നിലിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അനാചാരവും കൂടോത്രവുമാണെന്ന് പറഞ്ഞ് റജില എതിർത്തു. ഇതിൽ പ്രകോപിതനായ സജീർ അടുക്കളയിൽ പോയി അടുപ്പത്തിരിക്കുന്ന മീൻകറി മുഖത്ത് ഒഴിക്കുകയായിരുന്നു.



+ There are no comments
Add yours