പാലക്കാട്  ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Estimated read time 0 min read

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടി.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. ഇരുവരും തമ്മിൽ ഇന്നലെ തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന് ശേഷം ഇന്ന് രാവിലെയാണ് വാസു ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. ശേഷം, ഇയാൾ തന്നെയാണ് നാട്ടുകാരം വിളിച്ചുവരുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയുകയും ചെയ്തു. വാസുവിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം കുഴൽമന്തം പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. അൽപ്പ സമയത്തിനകം തെളിവെടുപ്പടക്കം നടക്കും.

+ There are no comments

Add yours