മാള മെറ്റ്സ് ഫാർമസി കോളേജിൽ ബി. ഫാം. സ്പോട്ട് അഡ്മിഷൻ ഒൿടോബർ 30 ന്

Estimated read time 1 min read

*മാള മെറ്റ്സ് ഫാർമസി കോളേജിൽ ബി. ഫാം. സ്പോട്ട് അഡ്മിഷൻ ഒൿടോബർ 30 ന്*

തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ 2025-26 വർഷത്തെ ബി.ഫാം. കോഴ്സിലേക്കുള്ള പ്രവേശത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ ഒൿടോബർ 30ന് രാവിലെ 09.30 മുതൽ ആരംഭിക്കും.
പ്ലസ് ടു രണ്ടാം വർഷം ബയോളജി/ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ 50% വീതം മാർക്കു വാങ്ങി പാസായവർക്ക് പ്രവേശന യോഗ്യതയുണ്ട്. പ്രവേശനത്തിനായി അന്നേദിവസം കോളേജിൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ടി സി, ഫോട്ടോകൾ, എന്നിവയുമായി നേരിട്ട് ഹാജരാകുക. കേരള സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനം. എല്ലാ വിദ്യാർത്ഥികൾക്കും കേരള സർക്കാരിൻ്റെ  മെറിറ്റ് ഫീസ് മാത്രം നൽകിയാൽ മതി. ഉയർന്ന മാർക്കുള്ളവർക്ക് സ്കോളർഷിപ്പോടെ പഠിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്. അർഹരായവർക്ക് ഫീസ് ഇളവും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9188400956, 9188400958 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

+ There are no comments

Add yours