സ്വർണ്ണ വിലയിൽ വർധന
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണ്ണ വിലയിൽ വർധനവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സ്വർണ്ണ വില വർധിക്കാൻ കാരണം. കേരളത്തിൽ സ്വർണത്തിന് ഒരാഴ്ച്‌ചയ്ക്കിടെ 7000 രൂപ കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധനവ്.

+ There are no comments
Add yours