140 കിലോമീറ്ററിന് താഴെയുള്ള സ്വകാര്യ ബസ്സുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ ബസ് ഉടമകൾ സുപ്രിംകോടതിയിൽ. കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമെന്നും സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടെന്നും ബസ് ഉടമകൾ ആരോപിക്കുന്നു.
കെഎസ്ആർടിസിയുടെ സ്റ്റേ ആവശ്യം അംഗീകരിക്കരുതെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെടുന്നു. സർക്കാരിന്റെ അപ്പീൽ തള്ളണമെന്ന് ബസ്സ് ഉടമകൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. നിയമവിരുദ്ധ കുത്തക വൽക്കരണത്തിനാണ് സർക്കാർ ശ്രമമെന്ന് ബസ് ഉടമകൾ വിമർശിച്ചു. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ ഉത്തരവ് ഇറക്കിയതെന്ന് സ്വകാര്യ ബസ് ഉടമകൾ ഹർജിയിൽ പറഞ്ഞു.



+ There are no comments
Add yours