രാജ്യത്തെ ആദ്യത്തെ ഡിസൈൻ സൂ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
രാജ്യത്തെ ആദ്യ ഡിസൈൻ മൃഗശാലയായ തൃശൂർ, പുത്തൂർ സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബിയുടെ 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ഉപയോഗിച്ചാണ് മൃഗശാല പണിതത്. 336 ഏക്കറിൽ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവും. എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയാണ് പാർക്ക് സന്ദർശകർക്കായി തുറക്കുന്നത്
തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് കാരണം ജനങ്ങൾ സമ്മാനിച്ച തുടർഭരണമാണെന്ന് അദ്ദേഹം പറഞ്ഞു. പല പദ്ധതികളെയും പോലെ പാതിയിൽ
മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂർ
സുവോളജിക്കൽ പാർക്കിന് ഉണ്ടായില്ല.
നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത്.


+ There are no comments
Add yours