896 കോടിയുടെ കവർച്ച; രണ്ടുപേർ അറസ്റ്റിൽ
പാരീസിലെ ലൂവ്ര മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്‌ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഏകദേശം 896 കോടി രൂപ മൂല്യമുള്ള എട്ട് രത്നാഭരണങ്ങൾ ഒക്ടോബർ 19ന് രണ്ടാമത്തെ നിലയിലെ അപ്പോളോ ഗാലറിയിൽ നിന്നാണ് കൊള്ളയടിക്കപ്പെടുന്നത്. പ്രതികൾ വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. മോഷണം കഴിഞ്ഞ് ഒരു ആഴ്ചയായിട്ടും അറസ്റ്റ് ഉണ്ടാവാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.



+ There are no comments
Add yours