സംസ്‌ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിച്ചു…

Estimated read time 1 min read

സംസ്‌ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിച്ചു

യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരൻ്റികളിൽ ഒന്നായ ‘പ്രിയദർശിനി’ ബസ് യാത്രാ പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ഓർഡിനറി ബസുകളിലാണ് ആദ്യഘട്ടത്തിൽ സൗജന്യ യാത്ര അനുവദിക്കുക

മന്ത്രി സി.പി.ജോൺ അധ്യക്ഷനായി. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണിപ്പോൾ. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽനിന്നു സെക്രട്ടേറിയറ്റ് വരെയാണു യാത്ര.

സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കുന്നുണ്ട്.

പദ്ധതി സ്ത്രീകൾക്കു നൽകുന്ന ഔദാര്യമല്ല മറിച്ച് സമൂഹത്തിൽ വലിയ സാമൂഹിക, സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പരിപാടിയാണെന്നു മുഖ്യമന്ത്രി ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സർക്കാർ അധികാരത്തിലെത്തി ഒരു മാസം തികയും മുൻപ് തന്നെ ഇന്ദിര ഗ്യാരന്റി നടപ്പാക്കിയതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.

+ There are no comments

Add yours