കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.. നിരവധി പേർക്ക് ഗുരുതര പരുക്ക്‌

Estimated read time 0 min read

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. പേരാവൂർ സ്വദേശിനി സിന്ധ്യയാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. കണ്ണൂരിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയായിരുന്നു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. കുറവിലങ്ങാട് ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. വാഹനത്തിൽ 50 ഓളം ആളുകളുണ്ടായിരുന്നു. 19 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

+ There are no comments

Add yours