ഓസീസിനെ അനായാസം വീഴ്ത്തി ഇന്ത്യ
ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ വൈറ്റ് വാഷിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ. ആദ്യ രണ്ട് മത്സരം തോറ്റ ഇന്ത്യ മൂന്നാം പോരിൽ 9 വിക്കറ്റിനാണ് ജയിച്ചത്. ഓസീസ് ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. വെടിക്കെട്ട് ബാറ്റിങ് നടത്തിയ രോഹിത് ശർമയും (121) കോഹ്ലിയുമാണ് (74) ഇന്ത്യൻ ജയം അനായാസമാക്കിയത്. 4 വിക്കറ്റ് നേടിയ ഹർഷിത് ബോളിങ്ങിലും തിളങ്ങി.



+ There are no comments
Add yours