ആറു മാസം പ്രായമായ കുഞ്ഞിനെ നടുറോഡില്‍ നിന്ന് രക്ഷിച്ച ബസ് ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രിയുടെ അഭിനന്ദനം…

Estimated read time 0 min read

ആറു മാസം പ്രായമായ കുഞ്ഞിനെ നടുറോഡില്‍ നിന്ന് രക്ഷിച്ച ബസ് ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രിയുടെ അഭിനന്ദനം

കൊണ്ടോട്ടി വലിയ പറമ്പില്‍ നടുറോഡില്‍ കുഞ്ഞിനെ കണ്ട് ബസ് ചവട്ടി നിർത്തി ജീവൻ രക്ഷിച്ച സംഭവത്തിൽ ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ജീവനക്കാരരെ ഫോൺ വിളിച്ച് അഭിനന്ദിച്ചു.

ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ആ സമയം സഫ മര്‍വ എന്ന ബസ് കടന്നുപോകുമ്പോഴാണ് കുഞ്ഞിനെ കണ്ടത്.

ഡ്രൈവര്‍ രാമചന്ദ്രന്റെ സമയോചിത ഇടപെടലിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താനായത്. ഉടനെ ബസ് നിർത്തുകയും കണ്ടക്ടർ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. റോഡിലിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ബസിന്റെ സിസിടിവിയില്‍ പതിഞ്ഞു.വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നു. നല്ല തിരക്കുള്ള റോഡിലാണ് കുഞ്ഞിനെ കണ്ടത്.

+ There are no comments

Add yours