മത്സ്യബന്ധനത്തിന് പോയ അഞ്ചു പേരെ കടലിൽ കാണാതായി

Estimated read time 1 min read

കടലിൽ പോയ 5 പേരെ കാണാതായി

ചെല്ലാനത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ചു പേരെ കടലിൽ കാണാതായി. ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരെയാണ് കാണാതായത്. ഇന്ന് പുലർച്ചെ നാലുമണിക്കാണ് KL03 4798 എന്ന നമ്പരിലുള്ള ഇമ്മാനുവൽ എന്ന ഒറ്റ എൻജിൻ വള്ളത്തിൽ ഇവർ കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. കാണാതായവർക്കായി കോസ്റ്റ്ഗാർഡും നേവിയും അടക്കം തെരച്ചിൽ തുടങ്ങി.

+ There are no comments

Add yours