കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു. പിന്നാലെ എല്ലാ കക്ഷികളും തുടർനടപടി ഇല്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹർജി തീർപ്പാക്കിയത്. കോടതി നടപടിയിൽ തൃപ്‌തിയെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.



+ There are no comments
Add yours