വോൾവോ ബസിന് തീപിടിച്ച് വൻ അപകടം.. നിരവധി മരണം….

Estimated read time 0 min read

ആന്ധ്രാപ്രദേശിൽ വോൾവോ ബസിന് തീപിടിച്ച് വൻ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസിൽ 40 പേരുണ്ടായിരുന്നു. ബസ് പൂർണമായി കത്തി നശിച്ചു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ആന്ധ്രയിലെ കുർനൂലിൽ പുലർച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയിൽ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാൻ കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

+ There are no comments

Add yours