സോഷ്യൽ മീഡിയയിൽ കൈയ്യടിവാങ്ങി കേരളാ പൊലീസിൻ്റെ ഒരു വീഡിയോ. നടുറോഡിൽ ബൈക്ക് കേടായ ഒരു കുടുംബത്തിനെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ വീഡിയോയാണ് വൈറലായത്. ബൈക്ക് നന്നാവത്തതിനെ തുടർന്ന് കുടുംബത്തെ പൊലീസ് വാഹനത്തിൽ കയറ്റി എത്തേണ്ട സ്ഥലത്ത് എത്തിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഈ പ്രവർത്തിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഗൾഫ് രാജ്യങ്ങളിൽ കാണുന്ന കാഴ്ച്ച ഞാൻ എന്റെ നാട്ടിലും കണ്ടു എന്ന് ഒരാൾ കമന്റ് ചെയതു.



+ There are no comments
Add yours