മുരാരി ബാബു ജയിലിലേക്ക്; റിമാൻഡ് ചെയ്തു
ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്ത്‌തത്. മുരാരി ബാബുവിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസമാകും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുക. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യസൂത്രധാരനും കേസിൽ അറസ്റ്റിലാകുന്ന ആദ്യ ഉദ്യോഗസ്ഥനുമാണ് മുരാരി ബാബു



+ There are no comments
Add yours