പാലക്കാട് ഡിപ്പോയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു…

Estimated read time 0 min read

പാലക്കാട് ഡിപ്പോയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു.

ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.

പാലക്കാട് ഡിപ്പോയിൽ എത്തിയ മോഷ്ടാവ് ബസുമായി കടന്നു കളയുകയായിരുന്നു.

ബസ് കൊണ്ടുപോവുന്നത് കണ്ട ജീവനക്കാർ പിന്തുടർന്നതോടെ നഗരത്തിലെ മംഗളം ടവറിന് സമീപത്ത് ബസ് ഉപേക്ഷിക്കുകയായിരുന്നു.

ഡിപ്പോയിൽ നിന്നും ഒരു കിലോമീറ്ററോളം നഗരത്തിലൂടെ ഓടിച്ച ശേഷമാണ് മോഷ്ടാവിന്റെ രക്ഷപ്പെടൽ.

ഇതിനിടെ ബസ് പലയിടത്തും ഇടിച്ചു.

സംഭവത്തിൽ പാലക്കാട് ടൗൺ പൊലീസ് കേസെടുത്തു.

മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

+ There are no comments

Add yours