മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അമ്മയ്ക്ക് ജീവപര്യന്തം
16കാരിയെ ഗുരുതരമായി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവ്. അമ്മയുടെ ആൺസുഹൃത്തിനും ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും പട്ടാമ്പി പോക്സോ കോടതി വിധിച്ചു. കൗൺസിലിങ്ങിനിടെയാണ് ആറു വയസു മുതൽ പീഡനത്തിനിരയായെന്ന് കുട്ടി വെളിപ്പെടുത്തിയത്. സ്വന്തം മകളെ ലൈംഗിക ചൂഷണത്തിനായി ആൺസുഹൃത്തിന് വിട്ടു നൽകിയതിനാണ് അമ്മക്കെതിരെ കേസ് എടുത്തിരുന്നത്.



+ There are no comments
Add yours