മമ്മൂട്ടിയുടെ കളങ്കാവൽ; റിലീസ് തീയതി പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര
കഥാപാത്രങ്ങളാക്കി ജിതിൻ K ജോസ്
സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ റിലീസ് തീയതി പുറത്ത്. നവംബർ 27നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. 7 മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.



+ There are no comments
Add yours