യൂട്യൂബിൽ ഷോർട്ട്സ് കാണുന്നവരുടെ ശ്രദ്ധയ്ക്ക്; വമ്പൻ മാറ്റം!
യൂട്യൂബിൽ ഷോർട്ട്സ് കണ്ട് ധാരാളം സമയം പാഴാക്കുന്നവരാകും നമ്മളിൽ മിക്കവരും. ഇപ്പോഴിതാ ഇത് നിയന്ത്രിക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഇനി മുതൽ നിങ്ങൾക്ക് ദിവസം എത്ര സമയം ഷോർട്ട്സ് കാണണമെന്ന സമയം ക്രമീകരിക്കാനാകും. നിശ്ചിത സമയം കഴിഞ്ഞാൽ ഷോർട്ട്സ് വരുന്നത് അവസാനിക്കുകയും അറിയിപ്പ് ലഭിക്കുകയും ചെയ്യും. ഡിജിറ്റൽ ലോകം കൂടുതൽ ആരോഗ്യകരമാക്കാനാണ് യൂട്യൂബിന്റെ ഈ പുത്തൻ ഫീച്ചർ.



+ There are no comments
Add yours