പശുക്കടത്ത് പരിശോധനയ്ക്കിടെ മലയാളിയെ വെടിവച്ചു വീഴ്ത്തി പൊലീസ്
കർണാടകയിൽ പുത്തൂരിനു സമീപം അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പൊലീസ്. കാസർകോട് സ്വദേശി അബ്ദുല്ലയെയാണ് വെടിവച്ചതെന്നും ഇയാളുടെ കാലിനാണ് വെടിയേറ്റതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രക്കിൽ കന്നുകാലികളുമായി വന്ന അബ്‌ദുല്ലയോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിർത്തിയില്ല. പിന്തുടർന്ന പൊലീസ് വാഹനത്തെ ഇയാൾ ഇടിച്ചപ്പോഴാണ് വെടിവെച്ചത്.



+ There are no comments
Add yours