കുട്ടികളെക്കൊണ്ട് ആദ്യാക്ഷരം എഴുതിച്ച് പ്രതിപക്ഷ നേതാവ്
വിജയദശമി ദിനത്തിൽ കുട്ടികളെക്കൊണ്ട് ആദ്യാക്ഷരം എഴുതിച്ച് പ്രതിപക്ഷ നേതാവ് VD സതീശൻ. പറവൂരിൽ അദ്ദേഹത്തിന്റെ വീട്ടിലാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. കോഴിക്കോട് നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ മകനടക്കമുള്ള കുട്ടികളെക്കൊണ്ടാണ് VD ആദ്യാക്ഷരം കുറിപ്പിച്ചത്. വർഷങ്ങളായി ചെയ്യാറുണ്ട്. കുട്ടികളെ അനുഗ്രഹിച്ച്, അവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഇത് ചെയ്യുമ്പോൾ സന്തോഷമാണ് എന്ന് അദ്ദേഹം പറഞ്ഞു.




+ There are no comments
Add yours