ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16T 5ഏയുടെ വില്‍പ്പന ആരംഭിച്ചു
ഉപഭോക്താക്കള്‍ക്കായി അത്യാകര്‍ഷക ഓഫറുകളും സമ്മാനങ്ങളും
കോട്ടയം: ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 16ഠ 5ഏയുടെ വില്‍പ്പന ആരംഭിച്ചു. അത്യാകര്‍ഷക ഓഫറുകളും സമ്മാനങ്ങളുമാണ് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേക ലോഞ്ച് ഓഫറുകളും ഉണ്ട്.
50 മെഗാപിക്‌സല്‍ സോണി AI ക്യാമറയും 8000mAh ഭീമന്‍ ബാറ്ററിയും 144Hz ഡിസ്പ്ലേയുമായി എത്തുന്ന റിയല്‍മി 16T സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
നിലവില്‍ ഓക്‌സിജന്‍ വഴി ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ റിയല്‍മി ബാഗ് തികച്ചും സൗജന്യമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട കാര്‍ഡുകള്‍ വഴി പര്‍ച്ചേസ് ചെയ്യുമ്പോള്‍ 3000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും, 5,000 രൂപ വരെ അധിക എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാക്കിയിട്ടുണ്ട്.
15 മാസം വരെ കാലാവധിയുള്ള സീറോ ഡൗണ്‍ പെയ്‌മെന്റ് സൗകര്യവും, 43 രൂപ മുതല്‍ ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന ഇഎംഐ ഓഫറുകളും ഓക്‌സിജന്‍ ഷോപ്പുകളില്‍ ഒരുക്കിയിട്ടുണ്ട്.
സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, സ്റ്റാര്‍ലൈറ്റ് റെഡ് കൂടാതെ ഒരു നീല നിറം എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാകുക. 8.8 മില്ലിമീറ്റര്‍ മാത്രം കനമുള്ള ഫോണിന്റെ പിന്‍ഭാഗത്ത് ചതുരാകൃതിയിലുള്ള ക്യാമറ ഐലന്‍ഡ്, ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ്, എല്‍ഇഡി ഫ്‌ളാഷ്, ഒരു സെല്‍ഫി മിറര്‍ എന്നിവ നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പ് സന്ദര്‍ശിക്കുകയോ 9020 100 100 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.


+ There are no comments
Add yours