ചെടിച്ചട്ടി കൈക്കൂലിയിൽ നടപടി; KN കുട്ടമണിയെ നീക്കി
ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായ കളിമൺ പാത്ര നിർമ്മാണ ക്ഷേമ കോർപ്പറേഷൻ ചെയർമാനെ നീക്കി. സംഭവത്തിൽ KN കുട്ടമണിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. കളിമൺ പാത്രത്തിന് കമ്മീഷൻ വാങ്ങിയതിനാണ് കേസ്. 3600 ചെടിച്ചട്ടി ഇറക്കുന്നതിന് 10000 രൂപയാണ് മൺചട്ടി നിർമാതാക്കളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് KN കുട്ടമണി അറസ്റ്റിലായത്.




+ There are no comments
Add yours