മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും, ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിലും, CMRL ഓഫീസുകളിലും ഇ.ഡി പരിശോധന…

Estimated read time 1 min read

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും, ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിലും, CMRL ഓഫീസുകളിലും ഇ.ഡി പരിശോധന.

12 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നുണ്ട്.

ഇന്ന് പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്

പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലും, കൂടാതെ കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ പരിശോധന നടക്കുന്നത്.

ബേക്കറി ജംക്ഷനിലെ വീട്ടിൽ പിണറായി വിജയനുണ്ടായിരുന്നു.

റിയാസിൻ്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇവിടെ
റിയാസ് ഇല്ലെന്നാണ് വിവരം.. ഭാര്യയും, എന്നാൽ പിണറായി വിജയൻ്റെ മകളും സിഎംആർഎൽ എക്സാലോജിക്സ് കേസിൽ ആരോപണ വിധേയയുമായ വീണ വീട്ടിലുണ്ട്.

സിഎംആർഎൽ ഓഫിസിലും കൂടാതെ ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

വൻ സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പരിശോധന നടത്തുന്നത്.

കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

+ There are no comments

Add yours