കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡി വൈ എസ് പി വിജിലൻസ് പിടിയിൽ
വ്യവസായിയിൽ നിന്ന് 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡി വൈ എസ് പി അനിൽകുമാറിനെ വിജിലൻസ് പിടികൂടി.
ചേർത്തല തൈക്കലിലെ വാടക വീട്ടിൽ നിന്നാണ് ആലപ്പുഴ വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.
രണ്ട് ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ആദ്യപടിയായി 50000 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
വിജിലൻസിനെ കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ വിജിലൻസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്ന.






+ There are no comments
Add yours