അമേരിക്കയെ തോൽപ്പിച്ചു; രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു
ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ റിലേയിൽ സ്വർണം നേടിയതിന്റെ സന്തോഷ സൂചകമായി രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാന. ചരിത്രത്തിലാദ്യമായാണ് രാജ്യം ഈ നേട്ടം കരസ്ഥമാക്കുന്നത്. പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേയിൽ കരുത്തരായ അമേരിക്കയെ അട്ടിമറിച്ചാണ് ബോട്‌സ്വാനയുടെ സുവർണ നേട്ടം. ഈ മാസം 29നാണ് പൊതു അവധി.




+ There are no comments
Add yours