ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വ്യാപാര സമ്മർദത്തിലൂടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നോബേലിന് അർഹതയുണ്ട്. ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം തുടരുകയാണെങ്കിൽ വ്യപാരം തുടരില്ലെന്ന് പറഞ്ഞു. പിന്നാലെയാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ലോകവേദിയിൽ മറ്റുള്ളവർ ബഹുമാനിക്കുന്ന തലത്തിലുള്ള പ്രവർത്തനങ്ങളാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു.



+ There are no comments
Add yours