സ്നാപ്ചാറ്റിലെ പരിചയം; 14കാരിയിൽ നിന്ന് സ്വർണ മാല തട്ടിയെടുത്തു
സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട 14കാരിയിൽ നിന്ന് അഞ്ചരപവൻ സ്വർണ മാല തട്ടിയെടുത്ത പ്രതി പിടിയിൽ. ചമ്രവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. കൈയിലുള്ള മാല തന്നാൽ പുതിയത് പണിയിച്ച് തരാമെന്ന് പറഞ്ഞാണ് ഇയാൾ കൽപകഞ്ചേരി സ്വദേശിനിയുടെ മാല കൈക്കലാക്കിയത്. മാലയുമായി മുങ്ങിയ പ്രതി സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്‌ത് ഒളിവിൽ പോയി. പെൺക്കുട്ടിയുടെ നഗ്നചിത്രങ്ങളും പ്രതി കൈക്കലാക്കിയിരുന്നു.




+ There are no comments
Add yours