ലൈംഗിക വിവാദത്തിനിടെ ശബരിമലയിൽ എത്തി രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് പുലർച്ചെ നട തുറന്നപ്പോഴുള്ള നിർമാല്യം തൊഴുത രാഹുൽ 7.30ന്റെ്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു. നേരത്തെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വികെ ശ്രീകണ്ഠൻ എംപിക്കൊപ്പം രാഹുൽ ശബരിമലയിൽ എത്തിയിരുന്നു. എന്നാൽ ഇത്തവണ പാർട്ടിക്കാർ ആരും കൂടെ ഉണ്ടായിരുന്നില്ല.
പാർട്ടിയിൽ നിന്ന് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ ഒരു റീഎൻട്രിക്കുള്ള ശ്രമത്തിലാണ്. ആദ്യ ദിവസം നിയമസഭ സമ്മേളനത്തിന് എത്തിയെങ്കിലും പ്രതിപക്ഷ നേതാവ് ശക്തമായ നിലപാട് എടുത്തതോടെ വിട്ടു നിൽക്കുകയാണ്. പാലക്കാട് എങ്ങനേയും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എ ഗ്രൂപ്പ്. എന്നാൽ രാഹുൽ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധമെന്ന് ബിജെപിയും സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.




+ There are no comments
Add yours