തിരുവനന്തപുരം പേട്ടയിൽ രണ്ടു പേർ ട്രെയിൻ ഇടിച്ച് മരിച്ചു. തമിഴ്നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. നിലവിൽ പേട്ട പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആത്മഹത്യ ചെയ്‌തതാണെന്നാണ് വിവരം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ലോക്കോ പൈലറ്റ് വിവരമറിച്ചാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്.




+ There are no comments
Add yours