സ്കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റാനും നിർദ്ദേശം

Estimated read time 0 min read

ഫിറ്റ്നസ് റദ്ദാക്കി, ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റും

കൊല്ലം നിലമേൽ നടന്ന സ്‌കൂൾ ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി. അപകടത്തിൽപ്പെട്ട പാപ്പാല വിദ്യാജ്യോതി സ്കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റാനും നിർദ്ദേശം നൽകി. ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ആർടിഒ അറിയിച്ചു. ഇന്നലെ നടന്ന അപകടത്തിൽ 22 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറും ഒരു വിദ്യാർത്ഥിയും ചികിത്സയിലാണ്.

+ There are no comments

Add yours