കോട്ടയം: കെ സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ. കോട്ടയം നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്. വിജയശിൽപി കെ സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്. അതേസമയം, ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ആർക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

2062971167248565809.jpg)



+ There are no comments
Add yours