മാള പോലീസ് സ്റ്റേഷൻ മാർച്ചുമായി യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി മാള പോലീസ് സ്റ്റേഷൻ മാർച്ച്

Estimated read time 1 min read

കുത്തഴിഞ്ഞ അഭ്യന്തര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പോലീസ് യൂണിഫോമഡ് ഗുണ്ടകൾ ആയി മാറി. പോലീസ് അതിക്രമങ്ങൾ സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല മറിച്ച് എണ്ണമറ്റ അതിക്രമങ്ങൾ ആയി മാറി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ ഒ ജെ ജനീഷ്. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ മാള പോലീസ് സ്റ്റേഷൻ മാർച്ച് ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡൻ്റ് ഹക്കീം ഇക്ബാൽ അധ്യക്ഷൻ ആയി, ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ജോസ് സ്വാഗതം പറഞ്ഞു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മാരായ എൻഎസ് വിജയൻ, ഇ എസ് സാബു,
KK രവി നമ്പൂതിരി, ജോഷി കഞ്ഞൂത്തറ, നിർമൽ സി പത്താടൻ, അരുൺരാജ്, വിഎ ഫസൽ, സണ്ണി കൂട്ടാല ,അനൂപ് ആനപ്പാറ,രാഹുൽ വിജയൻ, മഹേഷ് ആലുങ്കൽ,വിപിൻ പൊയ്യ, താരീക്ക് അൻവർ ,മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് മാരായ സന്തോഷ് ആത്തപ്പിള്ളി , ഷാജു കാട്ടിലാൻ, ബൈജു കണ്ടപ്പശ്ശേരി, പികെ തിലകൻ, മുസമ്മിൽ അറക്കപറമ്പിൽ, പിവി രമണൻ എന്നിവർ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ മിഥുൻ മുരളീധരൻ, ജിനേഷ് പി ആർ, ചന്തു പള്ളിയിൽ, സനിൽ സത്യൻ, ഇ കെ ജോബി, യദുകൃഷ്ണ, ആൽബിൻ ചക്കലക്കൽ, ഉബൈദ് ടി വൈ, സിജിൻ ഉമ്മർ, മുഹമ്മദ് ഫസീഹ്, റിയാസ് വെളുത്തേരി, അഫ്സൽ പുഞ്ചപ്പറമ്പ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

തുടർന്ന് ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി നിയോജകമണ്ഡലം പ്രസിഡൻറ് ഹക്കീം ഇക്ബാൽ , ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, അനൂപ് ആനപ്പാറ, രാഹുൽ വിജയൻ, നിധിൻ മുരളീധരൻ എന്നിവരെ പോലീസ് അറസ്റ് ചെയ്തു നീക്കി.

+ There are no comments

Add yours